ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഹരിപ്പാട്: ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചെറുതന പാണ്ടി പുത്തൻപറമ്പിൽ ജോഷി ജോർജാണ് (48) മരിച്ചത്. വീയപുരം ശാസ്താമുറിക്ക് സമീപം തിങ്കളാഴ്ച ഉച്ചക്കായിരുന്നു അപകടം. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വീയപുരം സ്റ്റാന്‍റിലെ ഡ്രൈവറാണ് ജോഷി. മൃതദേഹം ആലപ്പുഴ മെഡിക്കൾ കോളജ് ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ അജിത, മക്കൾ: ജോസ്മി, ജോസ് ലെറ്റ്.

ഹരിപ്പാട് കഴിഞ്ഞ ദിവസം വഴിയോര കച്ചവട വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്കേറ്റു. കച്ചവടക്കാരനായ മുട്ടം മുല്ലശേരിൽ ഷഹനാസ്, സാധനം വാങ്ങാനെത്തിയ മുട്ടം ബിസ്മില്ല മൻസിൽ താജുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ തട്ടാരമ്പലം - നങ്ങ്യാർകുളങ്ങര റോഡിൽ മുട്ടം മൈത്രി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.

തുടിക്കുന്ന ഹൃദയം, അന്ന് സൂര്യ, ഇന്ന് ഹരി; ജീവിതം തിരിച്ചുകിട്ടിയ സന്തോഷം കേക്ക് മുറിച്ച് പങ്കിട്ട് മടങ്ങി

ഷഹനാസിന്റെ പെട്ടിവണ്ടിയിൽ നിന്ന് സാധനം വാങ്ങാൻ ബൈക്കില്‍ എത്തിയതായിരുന്നു താജുദ്ദീന്‍. പഴങ്ങൾ എടുത്ത് കൊടുക്കുന്നതിനിടയിൽ തട്ടാരമ്പലം ഭാഗത്തുനിന്നും വന്ന കാർ റോഡ് അരികിൽ കിടന്ന ഷഹനാസിനേയും പെട്ടി ഓട്ടോറിക്ഷയിലും താജുദ്ദീന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ താജുദ്ദീൻ സമീപത്തെ തട്ടിലേക്ക് തെറിച്ചു വീണു. തുടർന്ന് നിയന്ത്രണം തെറ്റിയ കാർ മരത്തിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ ഇരുവരെയും തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിയിലക്കുളങ്ങര പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം