കണ്ണൂർ: ഓട്ടോറിക്ഷാ ഡ്രൈവറെ പുഴയിൽ കാണാതായി. കണ്ണൂർ ജില്ലയിലെ താഴെ ചമ്പാട് സ്വദേശി ജനാർദ്ദനനെയാണ് കാണാതായത്. 60 വയസായിരുന്നു. കതിരൂരിനടുത്ത് ചാടാല പുഴയിലാണ് ഇദ്ദേഹത്തെ കാണാതായത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. താഴെ ചമ്പാട് ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഡ്രൈവറാണ്. അപകടം സംഭവിച്ചത് എങ്ങിനെയെന്ന് വ്യക്തല്ല. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ട്.