മുഹമ്മ : റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ തീപിടിച്ച് കത്തിനശിച്ച നിലയിൽ. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വേലിക്കകത്ത് വീട്ടില്‍ ജി അനിലിന്റെ ഓട്ടോറിക്ഷയാണ് തീപിടിച്ച് പൂര്‍ണമായും നശിച്ചത്. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. അനില്‍ പതിനൊന്നാം മൈലിലെ ഓട്ടോ ഡ്രൈവറാണ്. ലോക്ഡൗണിനെ തുടര്‍ന്ന് വീടിന് സമീപമുള്ള റോഡരികില്‍ ഇട്ടിരിക്കുകയായിരുന്നു. മാരാരിക്കുളം പൊലീസ് കേസെടുത്തു.