പരിക്കേറ്റവരെ വലിയാകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയി. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ക്വാളിസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു

തിരുവനന്തപുരം: തിരുവനന്തപുരം അവനവഞ്ചേരി ടോൾ മുക്കിനു സമീപത്താണ് അപകടമുണ്ടായത്. കാറുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടം. ആറ്റിങ്ങൽ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന ക്വാളിസ് കാറും എതിർ ദിശയിൽ വന്ന വാഗൺആർ കാറുമാണ് കൂട്ടിയിടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്വാളിസിൽ 2 പേരും വാഗൺആർ കാറിൽ 5 പേരുമാണ് ഉണ്ടായിരുന്നത്. അനു (30), തനിയ (1), മഹേഷ്‌ (27),ശ്രുതി (26),സിന്ധു(40) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വലിയാകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയി. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ക്വാളിസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.