ആരാധനാകർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനമെന്ന് അസ്ഹരി പറഞ്ഞു.

കോഴിക്കോട്: ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണമെന്ന്‌ എസ്.വൈ.എസ്. ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തിൽ ആവണം. അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം. ആരാധനാകർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനമെന്ന് അസ്ഹരി പറഞ്ഞു. തിരൂരിൽ കേരള മുസ്ലീം ജമാഅത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

‘ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും പ്രാർത്ഥനയുടെ ഭാഗമായുള്ള ശബ്ദത്തിൽ മിതത്വം വേണം. അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം. ആരാധനാകർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം’ അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. മുസ്ലിങ്ങൾ മാത്രം താമസിക്കുന്ന മേഖലകളിൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന മൗലിദിൽ ആവശ്യമെങ്കിൽ ശബ്ദം പുറത്തേക്ക് കേൾപ്പിക്കാം. എന്നാൽ അത് നിത്യമായാൽ മുസ്ലിങ്ങൾക്കും പ്രയാസമാകും. അമുസ്ലിങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ പുറത്തേക്ക് കേൾപ്പിക്കരുതെന്നും അസ്ഹരി പറഞ്ഞു.