ആദിവാസി ഊരിൽ നിന്നും മാറി നിൽക്കുമ്പോഴും സന്നിധാനത്തെ ജോലി ഏറെ ആസ്വദിക്കുന്നുണ്ടെന്ന് രമേശ്‌. 

പത്തനംതിട്ട: ശബരിമലയിൽ മല കയറിയെത്തുന്ന അയ്യപ്പൻ മാർക്ക് ആശ്വാസമാണ് സന്നിധാനത്ത് കിട്ടുന്ന സൗജന്യ ചുക്ക് വെള്ളം. അട്ടപ്പാടി ആദിവാസി ഊരിലെ യുവാക്കൾ ആണ് തീർത്ഥാടകരുടെ ദാഹം അകറ്റുന്നത്. അഗളിയിൽ ഓട്ടോ ഡ്രൈവർ ആണ് രമേശ്. മണ്ഡലകാലം തുടങ്ങിയതോടെ സന്നിധാനത്ത് ജോലിക്ക് എത്തി. ആദിവാസി ഊരിൽ നിന്നും മാറി നിൽക്കുമ്പോഴും സന്നിധാനത്തെ ജോലി ഏറെ ആസ്വദിക്കുന്നുണ്ടെന്ന് രമേശ്‌ പറയുന്നു. 

മല കയറി ക്ഷീണിച്ച് എത്തുന്ന അയ്യപ്പന്മാർക്ക് ചുക്ക് വെള്ളം നൽകുന്നത് രമേശിനെ പോലുള്ള യുവാക്കളാണ്. പാലക്കാട് പുതുർ പോലീസിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദിവസവേതനത്തിലുള്ള ജോലിക്ക് ആദിവാസി യുവാക്കൾ അപേക്ഷിച്ചത്. ജോലിക്ക് അപേക്ഷിക്കാൻ സഹായിച്ചതും അഭിമുഖത്തിന് എത്തിച്ചതും പോലീസ് ഉദ്യോ​ഗസ്ഥരാണ്. ചുക്കുവെള്ളം നൽകുന്നത് കൂടാതെ പാചകപ്പുരയിലും അന്നദാന മണ്ഡപത്തിലും ഇവർ ജോലിക്ക് എത്തുന്നു. വരുംദിവസങ്ങളിൽ ആദിവാസി നിന്ന് കൂടുതൽ പേർ സന്നിധാനത്ത് ജോലിക്ക് എത്തും. 

അച്ഛന്‍റെ മടിയിലിരുന്ന് ചോറൂണ്, അമ്മ പ്രാർത്ഥനയോടെ ദൂരെ, ശബരിമലയിലെ ചോറൂൺ ചടങ്ങിന്റെ മാത്രം പ്രത്യേകത!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്