ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കടന്ന ദീപു ഫിലിപ്പിനെ കണ്ടെത്താന്‍ ആര്‍ഡിഒയും സിഐയും ബേബിക്ക് സഹായ വാഗ്ദാനം നല്‍കി.
കാസർകോട് : വെള്ളരിക്കുണ്ട് പുന്നകുന്നിലെ ബേബിയുടെ ദുരിതത്തിന് അറുതിയാകുന്നു. ഒൻപതു മാസമായി ഭർതൃവീട്ടിൽ ഭർത്താവിന്റെയോ ഭതൃവീട്ടുകാരുടെയോ സഹായമോ പരിചരണമില്ലാതെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളുമായി ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്ന പുന്നകുന്നിലെ ദീപുവിന്റെ ഭാര്യ ബേബിയെ കുറിച്ച് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ പുറത്തു വിട്ട വാർത്തയാണ് ബേബിക്ക് തുണയാകുന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട കാഞ്ഞങ്ങാട് ആർ.ഡി.ഒ. സി.ബിജു വെള്ളരിക്കുണ്ട് സി.ഐ. എം.സുനിൽ കുമാർ എന്നിവർ പുന്നകുന്നിലെ ബേബി താമസിക്കുന്ന വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.
എനിക്കും മക്കൾക്കും മറ്റാരുമില്ല ഒൻപത് മാസമായി തുടരുന്ന ജീവിത കഷ്ട്ടപ്പാടുകൾ ആര്‍.ഡി.ഒയ്ക്ക് മുന്നില്‍ വിവരിച്ച് ബേബി വിതുമ്പി. ഭര്‍ത്താവിനെ ഉടന്‍ കണ്ടെത്താമെന്ന് ആര്‍ഡിഒയും സിഐയും ബേബിക്ക് ഉറപ്പ് നല്‍കി. കാണാതായ ഭര്‍ത്താവിനെ ഫേസ്ബുക്കില്‍ കണ്ടെത്തി പൊതുസമൂഹം ചര്‍ച്ച ചെയ്യ്ത വെളളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പിന്റെ ഭാര്യ ബേബിയെയും മക്കളെയും കാണാന്‍ ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് കാഞ്ഞങ്ങാട് ആര്‍ഡിഒ സി ബിജു എത്തിയത്. പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെയും എട്ടു വയസുള്ള മകനെയും ഒരു വയസ് തികയാത്ത കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് ഒമ്പതു മാസം മുന്‍പ് മുങ്ങിയ ദീപു ഫിലിപ്പിനെ കഴിഞ്ഞ ദിവസമാണ് അയല്‍വാസിയുടെ മൊബൈല്‍ ഫോണിലെ ഫേസ്ബുക്കില്‍ ബേബി കണ്ടെത്തിയത്.
കാണാതായ ഭര്‍ത്താവിനെ ഫേസ് ബുക്കില്‍ കണ്ട് അമ്പരന്ന് ഭാര്യ; കണ്ടെത്തിത്തരാന്‍ പോലീസിന്‍റെ സഹായം തേടി
ഒറ്റമുറിയില്‍ കഴിയുന്ന ബേബിയെ കോണ്‍വെന്റിലേക്ക് മാറ്റി താമസിപ്പിക്കാമെന്ന് ആര്‍ഡിഒ പറഞ്ഞെങ്കിലും തനിക്ക് ഭര്‍തൃവീട്ടില്‍ തന്നെ കഴിയാനാണ് താല്‍പ്പര്യമെന്ന് ബേബി അറിയിച്ചതോടെ എല്ലാ സംരക്ഷണവും നല്‍കാന്‍ ആര്‍ഡിഒ കൂടെയുണ്ടായിരുന്ന വെളളരിക്കുണ്ട് സിഐ എം സുനില്‍കുമാറിന് നിര്‍ദ്ദേശം നല്‍കി. തന്റെ കുഞ്ഞുങ്ങളുടെ പിതാവിനെ ശിക്ഷിക്കരുതെന്നും ഒരുമിച്ച് ജീവിക്കാനുള്ള അവസരം ഒരുക്കിത്തരണമെന്നും ബേബി ആര്‍ഡിഒയോടും സിഐയോടും അഭ്യര്‍ത്ഥിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ദീപുവിനെ അടിയന്തിരമായി കണ്ടെത്താനും ഒന്നിച്ച് താമസിക്കാനുമുള്ള സൗകര്യം ഒരുക്കാനും ആര്‍ഡിഒ സിഐയോട് നിര്‍ദ്ദേശിച്ചു. ഇവര്‍ക്കൊപ്പം താമസിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ സ്ത്രീപീഡനത്തിന് ദീപുവിന്റെ പേരില്‍ കേസെടുക്കാനും ആര്‍ഡിഒ ആവശ്യപ്പെട്ടു. വാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് നിരവധി സുമനസുകൾ ബേബിക്ക് സഹായവുമായി രംഗത്ത് വരുന്നുണ്ട്.
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ യുവതിക്കും മക്കള്‍ക്കും സഹായമൊരുക്കി നാട്ടുകാർ
