യൂറിൻ ശേഖരിക്കാനായി ശുചിമുറിയിൽ പോയ യുവതി ഇവിടെ വച്ച് പ്രസവിക്കുകയായിരുന്നു

തൃശ്ശൂർ: വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതി പ്രസവിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. വയറ് വേദനയ്ക്ക് യുവതി ഡോക്ടറെ കണ്ടിരുന്നു. ഗർഭധാരണമാണോയെന്ന് സംശയം തോന്നിയ ഡോക്ടർ ഇത് ഉറപ്പിക്കാനായി യുവതി യൂറിൻ പരിശോധിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് യൂറിൻ ശേഖരിക്കാനായി ശുചിമുറിയിൽ പോയ യുവതി ഇവിടെ വച്ച് പ്രസവിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അമ്മക്കും കുഞ്ഞിനും ആവശ്യമായ പരിചരണം ഉറപ്പാക്കി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Read More: ആദ്യ പ്രസവം 15 -ാം വയസില്‍, 33-ല്‍ മുത്തശ്ശി; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് യുവതി !

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്