Asianet News MalayalamAsianet News Malayalam

കക്കാത്തൊഴിലാളി വേമ്പനാട്ടു കായലിൽ മുങ്ങി മരിച്ചു

ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് വള്ളം കായലിൽ ഒഴുകി നടക്കുന്നത് കണ്ടത്. 

backwater employee  dead
Author
New Delhi, First Published May 25, 2021, 9:00 PM IST

മണ്ണഞ്ചേരി: കക്കാത്തൊഴിലാളി വേമ്പനാട്ട് കായലിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.മുഹമ്മ പഞ്ചായത്ത് അഞ്ചാം വാർഡ് ചാണി വെളി പി.സി.മോഹൻദാസ് (61) ആണ് കായിപ്പുറം ജെട്ടിക്ക് സമീപം കായലിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് കായലിൽ നിന്നും കക്കാ വാരി കരയിലെത്തിച്ച ശേഷം വള്ളം തോട്ടില്‍ കെട്ടി ഇടുന്നതിന് പോയതാണ്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് വള്ളം കായലിൽ ഒഴുകി നടക്കുന്നത് കണ്ടത്. തുടർന്നുള്ള അന്വേഷണത്തിൽ പായലുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടത്. 

Follow Us:
Download App:
  • android
  • ios