Asianet News MalayalamAsianet News Malayalam

ഈ മഴ കടക്കുമോ മാന്നാര്‍ പോസ്റ്റോഫീസ്; പത്ത് സെന്‍റില്‍ എന്ന് വീഴുമെന്നറിയാതെ ഒരു കെട്ടിടം

മാന്നാര്‍ പോസ്റ്റാഫീസ് കെട്ടിടം ജീര്‍ണ്ണാവസ്ഥയില്‍. തിരുവല്ല കായംകളം സംസ്ഥാന പാതയ്ക്കരികില്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തിന് സമീപമുള്ള മാന്നാര്‍ പോസ്റ്റാഫീസാണ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയില്‍ വീര്‍പ്പുമുട്ടുന്നത്. 
 

bad condition Mannar post office
Author
Kerala, First Published Jun 8, 2019, 11:54 PM IST

മാന്നാര്‍: മാന്നാര്‍ പോസ്റ്റാഫീസ് കെട്ടിടം ജീര്‍ണ്ണാവസ്ഥയില്‍. തിരുവല്ല കായംകളം സംസ്ഥാന പാതയ്ക്കരികില്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തിന് സമീപമുള്ള മാന്നാര്‍ പോസ്റ്റാഫീസാണ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയില്‍ വീര്‍പ്പുമുട്ടുന്നത്. 

പോസ്റ്റ്മാസ്റ്ററുടെ കോട്ടേഴ്‌സ് അടക്കമുള്ള ഈ കെട്ടിടത്തിന് 70 വര്‍ഷത്തിലധികം പഴക്കമുണ്ട്. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കാത്തതിനാല്‍ കെട്ടിടം ജീര്‍ണ്ണാവസ്ഥയിലാണ്. പത്ത് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഓടുകള്‍ പെട്ടിയും, കഴുക്കോലുകള്‍ ദ്രവിച്ചും, ഭിത്തികള്‍ പെട്ടിയ നിലയിലാണ്. 

മഴ പെയ്താല്‍ വെള്ളം മുറികള്‍ക്കുള്ളില്‍ വീഴാതിരിക്കാന്‍ മേല്‍കൂരയുടെ മുകളില്‍ ടാര്‍പാ ഷീറ്റുകെട്ടി സംരക്ഷിച്ചിരിക്കുകയാണ്. മഴക്കാലമായാല്‍ മുറികള്‍ക്കുള്ളിലെ കമ്പ്യൂട്ടറുകളും, ഫയലുകളും, മറ്റ് അനുബന്ധ ഉപകരണങ്ങളും മഴവെള്ളത്തില്‍ നശിക്കും. പ്രതിദിനം എസ്ബി അക്കൗണ്ട്, ആര്‍ഡി അക്കൗണ്ട്, ഇന്ദിര വികാസ് പത്ര, പോസ്റ്റല്‍ ലൈഫ്, ഇന്‍ഷുറന്‍സ്, ഫോണ്‍ ബില്ല്, മണി ഓര്‍ഡര്‍എന്നീ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ പേടിയോടുകൂടിയാണ് ഈ സ്ഥാപനത്തിനുള്ളില്‍ നില്‍ക്കുന്നത്.

പോസ്റ്റ്മാസ്റ്റര്‍ അടക്കം എട്ടുപേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇടുങ്ങിയ മുറിക്കുള്ളില്‍ നിന്നും ജോലി ചെയ്യാന്‍ കഴിയാത്ത നിലയാണ്. മാന്നാര്‍ പിഷാരത്ത് ശങ്കരപിള്ളയുടെ വസ്തു സര്‍ക്കാര്‍ പൊന്നുംവിലക്ക് വാങ്ങിയായിരുന്നു കെട്ടിടം നിര്‍മിച്ചത്. 

Follow Us:
Download App:
  • android
  • ios