മാന്നാര്‍: ചുവട് ഭാഗം കുലച്ച വാഴ നാട്ടുകാര്‍ക്ക് കൗതുകമായി. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ അടക്കത്ത് വീട്ടില്‍ പെണ്ണമ്മയുടെ വീട് പരിസരത്തുനിന്ന വാഴയാണ് ചുവടു ഭാഗം കുലച്ചിറങ്ങിയ നിലയില്‍ കാണപ്പെട്ടത്. വാഴയുടെ ചുവട് ഭാഗത്തായി കൂമ്പ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നതിനാല്‍  നാട്ടുകാരില്‍ പലരും ഇത് കാണാനെത്തി.

സസ്യങ്ങളുടെ  മ്യൂട്ടേഷനാണ് ഇതിന്‍റെ കാരണമെന്ന് ചെന്നിത്തല കൃഷി ഓഫീസര്‍ കെ ബി അദ്രിക വ്യക്തമാക്കി. വാഴയിലെ ഘടനയിലുണ്ടായ മാറ്റമാണിത്. ഈ സസ്യങ്ങളില്‍ അപൂര്‍വമായാണ് ഇത്തരം പരിവര്‍ത്തനം കാണപ്പെടുന്നത്.