മലപ്പുറം പോത്തുകല്ല് വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആദിവാസി കുടുംബങ്ങളുടെ മുന്നില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ ഡെപ്യൂട്ടി റേഞ്ചറടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. റേഷന്‍ വാങ്ങാന്‍ വന്ന ആദിവാസി കുടുംബ ങ്ങളുടെ കണ്‍മുന്നില്‍വച്ചാണ് സംഘര്‍ഷം. ഡെപ്യൂട്ടി റേഞ്ചറടക്കം പരിക്കേറ്റ അഞ്ചുപേര്‍ ആശു പത്രിയില്‍ ചികിത്സതേടി. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനിലാണ് ചൊവ്വ പകല്‍ ജീവനക്കാരുടെ തമ്മിലടി.

ഹാജര്‍ ബുക്കില്‍ വൈകിവന്ന രണ്ട് ജീവനക്കാരുടെ അവധി രേഖപ്പെടുത്തിയത് ചോദ്യംചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്. വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ നിലവില്‍ ജീപ്പ് സൗകര്യമില്ല. ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക വനം വാച്ചറായിരുന്നു. ഇവര്‍ക്ക് ഇത്തവണ മസ്റ്റ് റോള്‍ രേഖപ്പെടുത്താത്തതും തമ്മിലടിയുടെ കാരണമാണ്. ഡെപ്യൂട്ടി റേഞ്ചര്‍ നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രിയിലും മറ്റ് നാല് ജീവനക്കാര്‍ പോത്തുകല്ല് കുടും ബാരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സതേടിയത്. ഡെപ്യൂട്ടി റേഞ്ച റെ നാല് ജീവനക്കാര്‍ മര്‍ദിച്ചുവെ ന്നുകാണിച്ച് പോത്തുകല്ല് പൊലിസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്.

മുണ്ടേരി കൃഷി ഫാമിന് സമീപം ചാലിയാര്‍ പുഴയോരത്താണ് വാണിയമ്പുഴ മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍. ഇരുട്ടുകുത്തി, വാണിയ മ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ നാല് ആദിവാസി ഉന്നതികളുടെ എല്ലാ കാര്യങ്ങളും നോക്കാന്‍ ചുമതലയുള്ളത് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ക്കാണ്. ഇവരാണ് ആദിവാസികള്‍ക്കു മുന്നില്‍ തമ്മില്‍ത്തല്ലിയത്. സംഭവത്തെ ക്കുറിച്ച് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ അന്വേഷണം തുടങ്ങി. അടിപിടിയില്‍ കക്ഷിചേരാത്ത രണ്ട് ജീവനക്കാരെ നോര്‍ത്ത് ഡിഎഫ്ഒ നിലമ്പൂര്‍ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.