വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സേഖ് സിദ്ദിഖ്(66)നെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി മനോജ് കെ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സേഖ് സിദ്ദിഖ്(66)നെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി മനോജ് കെ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ വാഴപ്പിള്ളിയിൽ മിൽമയ്ക്കടുത്തുള്ള വെയിറ്റിംഗ് ഷെഡിൽ വിൽപനക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു ഇയാൾ തൂഫാൻ സ്‌ക്വാഡംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ പിഎം റാസിഖ് ,സി ആർ രഞ്ജുമോൾ,ഷിബു മാത്യു എഎസ്ഐമാരായ സി കെ,മീരാൻ , പി എസ് സലിം, കെഎം അനീഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
