പെരുമ്പാവൂർ ഭാഗത്ത് തടിക്കച്ചവടത്തിന്റെ ഏജന്റാണ് പിടിയിലായ മുഹമ്മദ്  അഷ്റഫ്

മലപ്പുറം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം ചോലയ്ക്കര ഏറന്തൊടി വീട്ടിൽ മുഹമ്മദ് അഷ്റഫിനെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐഡിബിഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയിൽ 96 ഗ്രാം തൂക്കം വരുന്ന 12 മുക്കുപണ്ട വളകൾ പണയം വച്ച് മൂന്നു ലക്ഷത്തി എൺപത്തയ്യായിരം രൂപയാണ് തട്ടിയത്. മലപ്പുറം, മഞ്ചേരി തൊടുപുഴ, വടക്കാഞ്ചേരി സ്റ്റേഷനുകളിലായി സമാന സ്വഭാവമുള്ള 13 കേസുകൾ മുഹമ്മദ് അഷറഫിനെതിരെയുണ്ട്. പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെരുമ്പാവൂർ ഭാഗത്ത് തടിക്കച്ചവടത്തിന്റെ ഏജന്റാണ് ഇയാൾ.