മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് സ്ഥിര ശല്യമായിരുന്ന കരടിയെ പുതൂർ കുളപ്പടിക ഊരിന് സമീപം ഇന്നലെ വൈകിട്ടാണ് കണ്ടത്. 

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കരടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് സ്ഥിര ശല്യമായിരുന്ന കരടിയെ പുതൂർ കുളപ്പടിക ഊരിന് സമീപം ഇന്നലെ വൈകിട്ടാണ് കണ്ടത്. ഇരുകാലിനും പരിക്കേറ്റ കരടിയെ വനംവകുപ്പിന്റെ അഗളി, പുതൂർ ആർആർടി ടീമുകൾ ചേർന്ന് കൂടുവെച്ച് പിടികൂടി. ആനയുടെ ചവിട്ടേറ്റാണ് പരിക്കേറ്റതെന്നാണ് വനംവകുപ്പ് നിഗമനം. കരടിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates