തോണിച്ചാലിൽ ഇന്ന് പുലർച്ചയാണ് കരടിയെ കണ്ടത്. കരടിക്കായി ഇന്നലെ രാത്രി മുതൽ വനംവകുപ്പ് തെരച്ചിൽ നടത്തുന്നുണ്ട്. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കൽപറ്റ: വയനാട് മാനന്തവാടിയിൽ വിവിധ ഇടങ്ങളിൽ കരടിയെ കണ്ടതായി നാട്ടുകാർ. വള്ളിയൂർക്കാവ്, തോണിച്ചാൽ എന്നിവിടങ്ങളിൽ നിന്ന് കരടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വള്ളിയൂർക്കാവിനടുത്ത് ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് കരടി എത്തിയത്. ഇവിടെ ഇന്നലെ രാത്രിയും കരടിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. തോണിച്ചാലിൽ ഇന്ന് പുലർച്ചയാണ് കരടിയെ കണ്ടത്. കരടിക്കായി ഇന്നലെ രാത്രി മുതൽ വനംവകുപ്പ് തെരച്ചിൽ നടത്തുന്നുണ്ട്. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
