സാധനം വാങ്ങി പണം നൽകിയില്ല, വീണ്ടും വന്നു; പണം ചോദിച്ചപ്പോൾ കടയിലെ ജീവനക്കാരന് മർദനം, സിസിടിവി ദൃശ്യം പുറത്ത്
കടയില്‍ നിന്ന് നേരത്തെ സാധനം വാങ്ങി പണം നല്‍കാതെ പോയ യുവാവ് രണ്ടു ദിവസത്തിനു ശേഷം വീണ്ടുമെത്തി സാധനങ്ങള്‍ വേണമെന്ന് പറഞ്ഞു. പണം നല്‍കാതെ ഒന്നും തരില്ലെന്ന് കടയിലെ ഇതര സംസ്ഥാനക്കാരനായ ജീവനക്കാരന്‍. തുടർന്നായിരുന്നു മർദ്ദനം.
കൊച്ചി: പാലാരിവട്ടത്ത് വാങ്ങിയ സാധനത്തിന്‍റെ പണം ചോദിച്ചതിന് കടയിലെ ജീവനക്കാരന് യുവാവിന്‍റെ മര്‍ദ്ദനം. ആലിന്‍ചുവടുള്ള ടീ ഷോപ്പില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ യുവാവ് കടയില്‍ നാശനഷ്ടങ്ങളും വരുത്തിവച്ചു. യുവാവിനായി പാലാരിവട്ടം പൊലീസ് അന്വേഷണം തുടങ്ങി.
ആലിന്‍ചുവടുള്ള അഡാര്‍ ടീ ഷോപ്പിലാണ് സംഭവം. കടയില്‍ നിന്ന് നേരത്തെ സാധനം വാങ്ങി പണം നല്‍കാതെ പോയ യുവാവ് രണ്ടു ദിവസത്തിനു ശേഷം വീണ്ടുമെത്തി സാധനങ്ങള്‍ വേണമെന്ന് പറഞ്ഞു. പണം നല്‍കാതെ ഒന്നും തരില്ലെന്ന് കടയിലെ ഇതര സംസ്ഥാനക്കാരനായ ജീവനക്കാരന്‍ പറഞ്ഞു. ഫോണില്‍ കടയുടമയെ വിളിച്ച് വിവരം പറയുന്നതിനിടെയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിനിടെ കടയില്‍ സാധനങ്ങള്‍ നിരത്തിവച്ച ചില്ലുകൂടിനും കേടുപാട് സംഭവിച്ചു.
യുവാവ് മറ്റ് കടകളിലും സമാന പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു. പരാതിക്ക് പിന്നാലെ ഉച്ചയോടെ പാലാരിവട്ടം പൊലീസ് കടയിലെത്തി. കടയുടമയില്‍ നിന്നും ജീവനക്കാരനില്‍ നിന്നും മൊഴിയെടുത്തു. യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
പിടിഎ യോഗത്തിനിടെ ക്ലാസ് മുറിയിൽ അതിക്രമിച്ചുകയറി പ്രധാനാധ്യാപികയെ മർദിച്ചു; യുവാവ് അറസ്റ്റിൽ