പത്തനംതിട്ട വകയാറിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വാടക വീടിന് തീയിട്ടു. സംഭവത്തിൽ ഭാര്യയ്ക്കും മകനും പൊള്ളലേറ്റു. തീയിട്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊല്ലംപടി സ്വദേശി സിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. തീ പടർന്ന് ഭാര്യയ്ക്കും മകനും പൊള്ളലേറ്റു. പത്തനംതിട്ട വകയാർ കൊല്ലംപടിയിലാണ് സംഭവം. കൊല്ലംപടി സ്വദേശി സിജുവാണ് ഭാര്യ ബിന്ദുവിനും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന വാടക വീടിന് തീവെച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു വീടിന് തീ വെച്ചത്. ഭാര്യയിലുള്ള സംശയമാണ് പ്രകോപന കാരണമെന്നാണ് വിവരം. രജനിയും രണ്ടു കുട്ടികളുമാണ് ഈ സമയം വിട്ടിലുണ്ടായിരുന്നത്.
ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രജനിയെയും കുട്ടികളെയും രക്ഷിച്ചത്. പൊള്ളലേറ്റ രജനിയെയും ഇളയ മകനെയും പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്‍റെ ഒരുഭാഗം പൂർണമായും കത്തി നശിച്ചു. തീകൊളുത്തിയശേഷം ഓടിരക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി. രജനിയുടേയും സിജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും മക്കൾക്കൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.


