കോട്ടയം: മുണ്ടക്കയത്ത് റബർ ടാപ്പിങ്ങ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. ടിആർ & റ്റി എസ്റ്റേറ്റിലെ മൂന്ന് തൊഴിലാളികൾക്കാണ് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റത്. രാവിലെ ഒമ്പതതരയോടു കൂടിയാണ് ടിആർ$ആന്‍റി എസ്റ്റേറ്റിലെ മണിക്കൽ ഡിവിഷണിലെ തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റത്. 

മണിക്കൽ സ്വദേശികളായ ശശി, മിനി ബാബു, മിബി അജയ്കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജോലി ചെയ്യുന്നതിന് സമീപത്തുണ്ടായിരുന്ന  തേനീച്ചക്കൂടിനെ പരുന്ത് ആക്രമിക്കുകയായിരുന്നു. തുടർന്ന് കൂടിളകിയ തേനീച്ചക്കൂട്ടം തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു.  പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.