'കാസ്രോട് കുടുംബശ്രീക്കാരെ കണ്ട്ക്കാ!' ബെറ്റ് ബ്രാന്‍റുമായി ടീം ബേഡകം
അമ്പതോളം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

കാസര്‍കോട്: ബെറ്റ് എന്ന ബ്രാന്‍റുമായി കാസര്‍കോട് ബേഡഡുക്കയിലെ കുടുംബശ്രീ അംഗങ്ങളുടെ കമ്പനി. അമ്പതോളം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
കാസര്‍കോട് കൊളത്തൂരിലെ ബെറ്റ് ബേക്കറിയില്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതും ഉടമസ്ഥരുമെല്ലാം കുടുംബശ്രീ അംഗങ്ങളാണ്. ഷവര്‍മയും ബ്രെഡും ബണ്ണും കേക്കുമെല്ലാം ബെറ്റ് എന്ന ബ്രാന്‍റില്‍ വിപണിയില്‍ എത്തും.
ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ബ്രാന്‍റാണ് ബെറ്റ് അഥവാ ബേഡകം എംപവേര്‍ഡ് ടീം. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ 6203 കുടുംബശ്രീ അംഗങ്ങളാണ് ഷെയര്‍ ഹോള്‍ഡര്‍മാര്‍. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമേ ഷെയര്‍ ലഭിക്കൂ.
ഐസ്ക്രീം നിര്‍മാണ യൂണിറ്റ്, വട്ടംതട്ടയില്‍ ഫാം ടൂറിസം ലക്ഷ്യമിട്ട് മോഡല്‍ കാര്‍ഷിക ഗ്രാമം എന്നിങ്ങനെ ബെറ്റിന്‍റെ പദ്ധതികള്‍ ഇനിയും വരാനിരിക്കുന്നു.
വീഡിയോ സ്റ്റോറി കാണാം