ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക് സമീപം അർധരാത്രിയോടെയായിരുന്നു അപകടം

കോട്ടയം: ഭരണങ്ങാനത്ത് ബൈക്ക് അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി തൽക്ഷണം മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടം. ചൂണ്ടച്ചേരി കോളേജിലെ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ഷൈബിൻ മാത്യു ആണ് മരിച്ചത്. ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക് സമീപം അർധരാത്രിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ക്രിസ് സെബാസ്റ്റ്യനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.