പാലക്കാട്: പാലക്കാട് മണ്ണാർക്കാട് വൻ ലഹരി വേട്ട.15 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. മൈസൂരിൽ നിന്നും പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് വരികയായിരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. 

സംശയം തോന്നാതിരിക്കാൻ ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പായ്ക്കറ്റുകൾ. മണ്ണാർക്കാട് സ്വദേശികളായ ഷെബീർ അലി, സലീം എന്നിവർ പൊലീസ് പിടിയിലായി. വടക്കൻ കേരളത്തിൽ പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്ത ശേഷമാണ് മണ്ണാർക്കാട് എത്തിയതെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്.