ഫയർഫോഴ്സും വിനോദ സഞ്ചാരികളും പ്രദേശവാസികളും ചേർന്ന് തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി തിരികെ വിട്ടു. വിദേശ വിനോദ സഞ്ചാരികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

കൊല്ലം: പരവൂരിൽ മത്സ്യബന്ധന വലയിൽ കുരുങ്ങി തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. ഇന്നലെയായിരുന്നു സംഭവം. ഫയർഫോഴ്സും വിനോദ സഞ്ചാരികളും പ്രദേശവാസികളും ചേർന്ന് തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി തിരികെ വിട്ടു. തിമിംഗല സ്രാവിനെ കടലിലേക്ക് വിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവമുണ്ടായത്. കുരുങ്ങിയ വല മുറിച്ചെങ്കിലും തിമിംഗല സ്രാവ് മണലിൽ പൂഴ്ന്ന് പോയതിൽ കടലിലേക്ക് തിരികെവിടുന്നത് ശ്രമകരമായിരുന്നു. ഒടുവിൽ വടംകെട്ടി വലിച്ചാണ് തിരിച്ചയച്ചത്. വിദേശ വിനോദ സഞ്ചാരികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

വീഡിയോ കാണാം 

YouTube video player