നേമം താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് കമലമ്മയെ ബൈക്കിടിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

തിരുവനന്തപുരം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളായണി ശാന്തിവിള സ്വദേശി കമലമ്മ (77) യാണ് ഇന്നലെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ നേമം താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് കമലമ്മയെ ബൈക്കിടിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കമലമ്മയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. പരതേനായ ചെല്ലപ്പനാണ് ഭര്‍ത്താവ്. മക്കള്‍: ഉണ്ണികൃഷ്ണന്‍, അരുണ്‍. മരുമകള്‍: രാധിക ദേവി.

YouTube video player