അപകടത്തിൽ ബൈക്കോടിച്ചിരുന്ന ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥി വടക്കാഞ്ചേരി സ്വദേശി ജെറിൻ എബി (19) സംഭനസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

തൃശ്ശൂർ: രാമവർമ്മപുരം ചേറൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കോടിച്ചിരുന്ന ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥി വടക്കാഞ്ചേരി സ്വദേശി ജെറിൻ എബി (19) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"

ഗുരുതരമായി പരിക്കേറ്റ സത്രീയും ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ചേറൂർ പള്ളിമൂലയിൽ എൻജിനിയറിങ് കോളേജിനും വിമല കോളേജിനും സമീപത്തുവച്ചായിരുന്നു അപകടം. പൊലീസ്‌ ജീപ്പിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. <br/>