തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയ്ക്ക് സമീപം കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. തുകലശ്ശേരി സ്വദേശി സുനിലാണ് മരിച്ചത്. 40 വയസായിരുന്നു.

ഇന്നലെ രാത്രി 9.45 നായിരുന്നു അപകടമുണ്ടായത്. സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ഇടിച്ച കാറിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.