കോഴിക്കോട്: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകന്‍ മരിച്ചു. ചെലവൂര്‍ മൂഴിക്കല്‍ കോരകാത്തു പരേതനായ അബൂബക്കറിന്റെ മകന്‍ സുബീര്‍(36) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.45 ന് കാളാണ്ടിതാഴം ജങ്ഷനിലായിരുന്നു അപകടം. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ പോകുന്ന വഴിയില്‍ എതിരെ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു മരണം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മയ്യിത്ത് വീട്ടില്‍ എത്തിക്കും. മയ്യിത്ത് നിസ്‌കാരം ഉച്ചയോടെ ചെലവൂര്‍ പുളിക്കല്‍ ജുമുഅ മസ്ജിദില്‍. മാതാവ്: സക്കീന. ഭാര്യ: സുബൈനത്ത്. മക്കള്‍: ഹുസ്നി ബക്കര്‍, മുന സൈനബ്. സഹോദരിമാര്‍: സുബിയാനത്ത്, ഹസീന, നദീറ.