ആലപ്പുഴ: അമിത വേഗത്തിൽ എത്തിയ ന്യൂജെൻ ബൈക്ക് ക്രിസ്തുമസ് ദിനത്തിൽ വീട്ടമ്മയുടെ ജീവൻ അപഹരിച്ചു. വാടയ്ക്കൽ വാർഡിൽ തോട്ടുങ്കൽ വീട്ടിൽ മഹേശ്വരൻ്റെ ഭാര്യ മിനി(49) ആണ് ക്രിസ്മസ് രാത്രി 8.30 ന് ബൈക്കിടിച്ച് മരിച്ചത്. വീടിന് മുന്നിലുള്ള പൊതു ടാപ്പിൽ നിന്ന് വെള്ളമെടുത്തു കൊണ്ട് നിന്ന മിനിയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

ബൈക്കിൽ കുടുങ്ങിയ മിനിയെ പത്തു മീറ്ററോളം ബൈക്ക് മുന്നോട്ടു വലിച്ചുകൊണ്ട് പോയി. മിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹംദേഹം, കൊവിഡ് പരിശോധനകൾക്ക് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിക്കും.
മക്കൾ: ചിന്നു ,ചിഞ്ചു, മരുമക്കൾ: സനൽ, രതീഷ്.