Asianet News MalayalamAsianet News Malayalam

ചേർത്തലയിൽ ബൈക്കിൽ കാറിടിച്ചു; 22കാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്

ഡി വൈ എഫ് ഐ കരീലക്കുളങ്ങര മേഖല കമ്മറ്റിയംഗമാണ് ജഗത്

Bike hit by car in Cherthala 22-year-old DYFI worker died and his brother injured
Author
First Published Aug 24, 2024, 11:49 AM IST | Last Updated Aug 24, 2024, 11:49 AM IST

ചേർത്തല: കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കായംകുളം കരീലക്കുളങ്ങര സ്വദേശി ജഗത് (22) ആണ് മരിച്ചത്. ഡി വൈ എഫ് ഐ കരീലക്കുളങ്ങര മേഖല കമ്മറ്റിയംഗമാണ് ജഗത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ഋഷിദേവിന് പരിക്കേറ്റു.

പട്ടണക്കാട് ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.  എതിർ ദിശയിൽ വന്ന കാർ ജഗത് ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ജഗത് സംഭവ സ്ഥലത്ത്  തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരൻ ഋഷിദേവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഗത്തിന്‍റെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

പാലത്തിന് സമീപം കാറും ഐഡന്‍റിറ്റി കാര്‍ഡും ചെരിപ്പും; നാദാപുരത്ത് യുവാവ് പുഴയില്‍ വീണെന്ന് സംശയം, തിരച്ചിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios