റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ  അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

കായംകുളം: കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ് ജില്ലാ നേതാവിന് ഗുരുതര പരിക്ക്. കായംകുളം നഗരസഭ മുൻ ചെയർപേഴ്സൺ ഗായത്രി തമ്പാനാണ് ഗുരുതരമായി പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ കായംകുളം കരിയിലകുളങ്ങര സ്വദേശി സഹലിനും പരിക്കേറ്റു. ഗായത്രി തമ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഡിസിസി സെക്രട്ടറിയാണ് ഗായത്രി തമ്പാൻ.