ഇടുക്കി. താക്കോലെടുക്കാതെ ബേക്കറിയില്‍ കയറി സാധനങ്ങള്‍ വാങ്ങുന്നതിനിടെ ബൈക്കുമായി മോഷ്ടാവ് കടന്നു. കുമളി ടൗണിലെ ബേക്കറിക്ക് മുമ്പില്‍ നിര്‍ത്തിയ ബൈക്കാണ് സമീപത്ത് നിന്നിരുന്ന യുവാവ് മോഷ്ടിച്ചത.് കഴിഞ്ഞ ദിവസം രാവിലെ വീട്ടിലേക്കുള്ള ബേക്കറി സാധനങ്ങള്‍ വാങ്ങുന്നതിനാണ് ലീനീഷ് ബൈക്കുമായി ടൗണിലെത്തിയത്. 

തിരക്ക് കുറഞ്ഞ ഭാഗത്തുള്ള കടയിലെത്തിയ ബിനീഷ് ബൈക്ക് നിര്‍ത്തിയശേഷം താക്കോലെടുക്കാതെ കടയില്‍ കയറി സാധനങ്ങള്‍ വാങ്ങി. ഈ സമയം ബൈക്കിന് സമീപത്ത് യുവാവ് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ചുറ്റി നടന്ന് ബൈക്ക് നോക്കുന്നതിനിടെ പെട്ടെന്ന് യുവാവ് ബൈക്ക് സ്റ്റാര്‍ട്ടാക്കി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പൊാലീസ് അന്വേഷണം ആരംഭിച്ചു.