Asianet News MalayalamAsianet News Malayalam

സ്കൂട്ടിയിലെത്തി, ബൈക്കുമായി സ്കൂട്ടായി; ഒരു ലക്ഷം രൂപ വിലയുള്ള ബൈക്ക് മൂന്നാറിൽ മോഷണം പോയി

സമീപത്തെ വീടുകളില്‍ ഘടിപ്പിച്ചിരുന്ന സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കവെയാണ് ബൈക്ക് മോഷണം പോയതായി കണ്ടെത്തിത്. രണ്ട് യുവാക്കള്‍ സ്‌കൂട്ടിയിലെത്തി  വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന എഡിസന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്യാതെ എടുത്തു കൊണ്ട് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. 

 bike worth Rs 1 lakh was stolen in munnar
Author
First Published Nov 20, 2022, 2:18 PM IST

മൂന്നാർ: മൂന്നാര്‍ ന്യൂ കോളനിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് മോഷണം പോയി. സിസിടിവി ദ്യശ്യങ്ങള്‍ സഹിതം ബൈക്കുടമ. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാര്‍ ന്യൂകോളനിയില്‍ താമസിക്കുന്ന എഡിസന്റെ KL 16G 1403 നംബര്‍ എഫ്‌സി ബൈക്ക് മോഷണം പോയത്. രാത്രി സ്ഥിരമായി നിര്‍ത്തിയിടുന്ന പാതയോരത്ത് തന്നെയാണ് കഴിഞ്ഞ ദിവസവും ബൈക്ക് നിര്‍ത്തിയത്. പുലര്‍ച്ചെ ടൗണില്‍ പോകുന്നതിന് ബൈക്ക് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സമീപത്തെ വീടുകളില്‍ ഘടിപ്പിച്ചിരുന്ന സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കവെയാണ് ബൈക്ക് മോഷണം പോയതായി കണ്ടെത്തിത്. രണ്ട് യുവാക്കള്‍ സ്‌കൂട്ടിയിലെത്തി  വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന എഡിസന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്യാതെ എടുത്തു കൊണ്ട് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ ദ്യശ്യങ്ങള്‍ സഹിതം യുവാവ് പൊലീസില്‍ പരാതി നല്‍കി. മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തിയ യുവാക്കളെ പൊലീസ് മൂന്നാറില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. മൂന്നാറില്‍ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങള്‍ തമിഴ്‌നാട്ടിലെത്തിക്കുന്ന സംഘത്തെ, രഹസ്യമായി നടത്തിയ നീക്കത്തിലൂടെയാണ് പൊലീസ് അന്ന് കണ്ടെത്തിയത്.

Read Also: പൊലിസുകാരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്; ഒരു കോടിയോളം രൂപ തട്ടിയെടുത്തു, പ്രതി ഒളിവിൽ

Follow Us:
Download App:
  • android
  • ios