അബുൽ അഹല മകനെ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു അപകടം.  

മലപ്പുറം: തിരുവാലി കോഴിപറമ്പിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്നലെ രാത്രിയിൽ അബുൽ അഹലക്കാണ് പരിക്കേറ്റത്. എറിയാട് പള്ളിപ്പടിക്ക് സമീപമായിരുന്നു അപകടം. അബുൽ അഹല മകനെ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു അപകടം. 
റോഡിലേക്ക് ചാടിയ കാട്ടുപന്നി ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അബുൽ അഹലയും മകനും റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാർ ഉടൻ തന്നെ ഇരുവരേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ബേബി ബോണസ് മുതൽ ഫുൾബ്രൈറ്റ് സ്കോളർഷിപ്പിൽ അമ്മമാർക്ക് സംവരണം വരെ പരിഗണനയിൽ; ജനന നിരക്ക് വർദ്ധിപ്പിക്കാൻ യുഎസ്

YouTube video player