തന്നെ കള്ള കേസിൽ കുരുക്കിയതാണ്. സ്വർണം എങ്ങനെ വീടിൻ്റെ പുറത്ത് വന്നതെന്ന് തെളിയണമെന്നും ബിന്ദു പറഞ്ഞു.
തിരുവനന്തപുരം: പേരൂർക്കs മോഷണക്കേസിൽ സത്യം തെളിയുമെന്ന് ഉറപ്പുണ്ടെന്ന് പരാതിക്കാരി ബിന്ദു. തൻ്റെ പരാതിയിൽ കേസെടുത്തതിൽ സന്തോഷം. ഓമന ഡാനിയലിനെ അറസ്റ്റ് ചെയ്യണമെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പേരൂർക്കട പൊലീസിൽ പരാതി നൽകിയപ്പോൾ ലഭിച്ചത് നല്ല സമീപനം. ഇതേ സ്റ്റേഷനിൽ അന്വേഷിച്ച് സത്യം തെളിയണം. തന്നെ കള്ള കേസിൽ കുരുക്കിയതാണ്. സ്വർണം എങ്ങനെ വീടിൻ്റെ പുറത്ത് വന്നതെന്ന് തെളിയണമെന്നും ബിന്ദു പറഞ്ഞു.

