കുത്തിയതോട് പോലീസ് സ്റ്റേഷന് പ്രവര്‍ത്തന മികവിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്‍റെ  ഐ.എസ്.ഒ അംഗീകാരം. ശീയ തലത്തില്‍ ബി.ഐ.എസ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ പോലീസ് സ്റ്റേഷനാണ്. 

ആലപ്പുഴ: കുത്തിയതോട് പോലീസ് സ്റ്റേഷന് പ്രവര്‍ത്തന മികവിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്‍റെ (ബി.ഐ.എസ്) ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ദേശീയ തലത്തില്‍ ബി.ഐ.എസ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ പോലീസ് സ്റ്റേഷനാണ് കുത്തിയതോട്. ഈ അംഗീകാരം ആദ്യം ആര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷന്‍ കരസ്ഥമാക്കിയിരുന്നു. ക്രമസമാധാനപാലനം, കുറ്റാന്വേഷണം, പ്രവര്‍ത്തനങ്ങളിലെ ഗുണമേന്മ, പരാതികള്‍ തീര്‍പ്പാക്കുന്നതിലെ വേഗത, അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, ഹരിത പെരുമാറ്റച്ചട്ടം, ഫയലുകള്‍ സൂക്ഷിക്കുന്നതിലെ കൃത്യത, ഉദ്യോസ്ഥരുടെ മികച്ച പെരുമാറ്റം, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആധുനിക സംവിധാനം പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ ഘടകങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.

കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങ് അരൂര്‍ എം എല്‍ എ ശ്രീമതി ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. ബി.ഐ.എസ് ഡയറക്ടര്‍ ശ്രീ വെങ്കട നാരായണനില്‍ നിന്നും എം എല്‍ എ ശ്രീമതി ദലീമ ജോജോ കുത്തിയതോട് ഐ എസ് എച്ച് ഒ അജയമോഹന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം കൈപ്പറ്റി. എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി എസ്. സതീഷ് ബിനോ, ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ നായര്‍, ആലപ്പുഴ അഡി സൂപ്രണ്ട് ഓഫ് പോലീസ ശ്രീ ജയ്സണ്‍ മാത്യും ചേര്‍ത്തല എ.എസ്.പി ഹരീഷ് ജെയിന്‍, പോലീസുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.