തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒടിയന്‍ സിനിമ പ്രദര്‍ശനം നിര്‍ത്തിച്ചു. സിനിമ പകുതിക്ക് വേച്ച് നിര്‍ത്തിക്കുകയും തിയേറ്റര്‍ പൂട്ടിക്കുകയുമായിരുന്നു. കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ തിയേറ്ററിലായിരുന്നു സംഭവം. 

പ്രകടനവുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിനിമ പകുതിക്ക് നിര്‍ത്തി തിയേറ്റര്‍ പൂട്ടിക്കുകയായിരുന്നു. അതേസമയം സിനിമ പകുതിക്ക് നിര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ മോഹന്‍ലാല്‍ ഫാന്‍സ് മുദ്രാവാക്യം വിളിച്ചു പ്രതിഷധിച്ചു. 

തുടര്‍ന്ന് സ്ഥലത്ത് ബിജെപി പ്രവര്‍ത്തകരും മോഹന്‍ലാല്‍ ഫാന്‍സും തമ്മില്‍ വാക്കേറ്റവും ചെറിയ തോതില്‍ സംഘര്‍ഷവും ഉണ്ടായി. സിനിമ ഓടിച്ചാല്‍ തീയറ്റര്‍ കത്തിക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.