Asianet News MalayalamAsianet News Malayalam

'ഒന്നരക്കോടിയുടെ ബസും ജനങ്ങളെ തല്ലാൻ ഗൂണ്ടകളും ബിജെപിക്ക് വേണ്ട', ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചാണ് വരുന്നത്'

ആറ്റിങ്ങലിൽ കേരളപദയാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

BJP does not need a bus worth one and a half crore and goons to beat the people says V  Muraleedharan ppp
Author
First Published Feb 3, 2024, 10:43 PM IST

ആറ്റിങ്ങൽ: ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയ ശേഷമാണ് ബിജെപി ഇറങ്ങിച്ചെല്ലുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഒന്നരക്കോടിയുടെ ബസും ജനങ്ങളെ തല്ലിയോടിക്കാന്‍ ഗൂണ്ടകളും ബിജെപിക്ക് വേണ്ട. പൊതുതിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുമ്പോള്‍ ഇത്തരമൊരു യാത്രയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആറ്റിങ്ങലിൽ കേരളപദയാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് വീടിന് നാല് ലക്ഷം കൊടുക്കാന്‍ കേരള സര്‍ക്കാരിന് പണം ഇല്ല,  ഒന്നരക്കോടിയുടെ ബസ് വാങ്ങി യാത്ര നടത്താൻ  പിണറായിക്ക് പണമുണ്ട്. വട്ടിപ്പലിശക്ക് പണം കടമെടുത്ത് പിണറായി സര്‍ക്കാരിനെ വിശ്വസിച്ച് വീട് പണി തുടങ്ങിയ പാവങ്ങള്‍ ഇന്ന് പെരുവഴിയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആറ്റിങ്ങലിൽ നിർമല സീതാരാമൻ എത്തി 6000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ചടങ്ങിൽ നിന്ന് വിട്ട നിന്നയാളാണ് സ്ഥലത്തെ എം പി യെന്നും വി  മുരളീധരൻ വിമർശിച്ചു.

ദാരിദ്ര്യ നിര്‍മാര്‍ജനവും അടിസ്ഥാന സൗകര്യ വികസനവും അഴിമതി വിരുദ്ധതയുമാണ് നരേന്ദ്ര മോദി സർക്കാരിന്‍റെ നിലപാട് . ഭാരതത്തിന്‍റെ നഷ്ടപ്പെട്ട യഥാര്‍ഥ സ്വത്വം വീണ്ടെടുക്കാനും ഇക്കാലയളവിൽ സാധിച്ചു.  65 വർഷം കൊണ്ട് ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ ഇരട്ടിയാണ് പത്ത് വർഷം കൊണ്ട് എൻ ഡി എ സർക്കാർ സാധ്യമാക്കിയത്. സദ്ഭരണത്തിന്‍റെ ഫലങ്ങള്‍ അരിയായും, ശുദ്ധജലമായും , വീടായും , വെള്ളമായും റോഡായും പാലമായും തുറമുഖമായും ഒറു നാട് അനുഭവിക്കുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.

'ഭാരതം നിങ്ങളുടെയും അമ്മയല്ലേ? ഭാരത് മാതാ കീ ജയ് വിളിക്കാത്തവർ ഇവിടെ ഇരിക്കേണ്ട' ക്ഷോഭിച്ച് കേന്ദ്ര മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios