52 അംഗ സഭയില്‍ ബി ജെ പിക്ക് 28 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്
പാലക്കാട് നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 ന് കൗണ്‍സില്‍ ഹാളില്‍ നടക്കും. മുഖ്യവരണാധികാരി ഇക്കണോമിക്‌സ് ആന്‍ഡ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ബി ജെ പി ഭരണത്തിലുള്ള നഗരസഭയില്‍ ബി ജെ പി അംഗമായിരുന്ന 46 -ാം വാര്‍ഡ് പ്രതിനിധി പ്രിയ അജയന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. ബി ജെ പിക്കു തുടര്‍ഭരണം ലഭിച്ച നഗരസഭയില്‍ ഭരണതലത്തിലെ ചേരിപ്പോരുകള്‍ക്കൊടുവില്‍ ഡിസംബര്‍ 18 നാണ് പ്രിയ അജയന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് ആര് മത്സരിക്കണമെന്ന കാര്യം സസ്‌പെന്‍സാക്കി നിലനിർത്തിയിരിക്കുകയാണ് ബി ജെ പി ജില്ലാ നേതൃത്വം.
പരിചയസമ്പത്തിനാണ് മുന്‍ഗണന നല്‍കുന്നതെങ്കില്‍ കഴിഞ്ഞ ടേമിലെ പ്രമീള ശശിധരനായിരിക്കും നറുക്ക് വീഴുക. 52 അംഗ സഭയില്‍ ബി ജെ പിക്ക് 28 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്. കോണ്‍ഗ്രസിലെ മിനി ബാബുവാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. 17 അംഗങ്ങളാണ് യു ഡി എഫിനുള്ളത്. ഏഴ് അംഗങ്ങളുള്ള സി പി എം 39-ാം വാര്‍ഡ് കൗണ്‍സിലര്‍ ഉഷാ ചന്ദ്രനെയാണ് കളത്തിലിറക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ബി ജെ പിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മറ്റൊരു വാർത്ത ജനുവരി 17 ന് ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കും എന്നതാണ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മോദി വരുമെന്ന് ബി ജെ പി സംസ്ഥാന നേതാക്കൾ ഉറപ്പ് പറയുകയാണ്. പ്രധാനമന്ത്രി എത്തിയാലുള്ള സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട‍്. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിച്ചിരുന്നു. സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. ശേഷമാകും അന്തിമ തീരുമാനം.
