വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വീടിന്റെ മേല്‍ക്കൂരയില്‍ കയറിയ ഇയാള്‍ ഓടിളക്കി മുറിക്കുള്ളില്‍ കയറി ഉറക്കത്തിലായിരുന്ന വൃദ്ധയെകടന്ന് പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

മാന്നാര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ചെന്നിത്തല പഞ്ചായത്ത് വലിയകുളങ്ങര വടക്കേ തോപ്പില്‍ ശ്രിജിത്ത് (32) നെ ആണ് മാന്നാര്‍ പെലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വീടിന്റെ മേല്‍ക്കൂരയില്‍ കയറിയ ഇയാള്‍ ഓടിളക്കി മുറിക്കുള്ളില്‍ കയറി ഉറക്കത്തിലായിരുന്ന വൃദ്ധയെകടന്ന് പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

മര്‍ദ്ദനമേറ്റ വയോധിക തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍പും വയോധികയുടെ നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയിട്ടുണ്ട്. മര്‍ദ്ദനമേറ്റ ഇവര്‍ തന്റെ മകളോടെ സംഭവം പറയുകയും മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

സമീപത്തെ വീട്ടിലെ സിസിടിവി പരിശോധനയില്‍ പ്രതിയുടെ ചിത്രം തെളിയുകയും പ്രതിയെ പിന്നീട് വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.