തൃശൂർ ആളൂരിൽ പരോളിലിറങ്ങിയ  സതീശൻ ആണ് ചാരായം വാറ്റിയത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ ഇറങ്ങിയോടി. 

തൃശ്ശൂര്‍: വധശ്രമക്കേസിൽ ജയിലിൽ നിന്നും പരോളിലിറങ്ങി ചാരായം വാറ്റിയ ബിജെപി പ്രവർത്തകൻ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. തൃശൂർ ആളൂരിൽ പരോളിലിറങ്ങിയ ജയിൽപ്പുള്ളിയാണ് ചാരായം വാറ്റിയത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ ഇറങ്ങിയോടി. ആളൂർ സ്വദേശി സതീശൻ (40) ആണ് ചാരായം വാറ്റിയിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ചാലക്കുടിയിൽ സിപിഎം പ്രവർത്തകർ മാഹിനെ ആശുപത്രിയിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സതീശൻ. തവനൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് ഇയാള്‍. നാളെ പരോൾ കഴിയാനിരിക്കെയാണ് സതീശൻ ചാരായം വാറ്റ്. സതീശൻ്റെ പേരിലുള്ള ആൾതാമസമില്ലാത്ത വീട്ടിലായിരുന്നു വാറ്റ്. വീടിനകത്ത് നിന്ന് ചാരായവും വാറ്റുപകരണങ്ങളും പൊലീസിന് ലഭിച്ചു. സതീശനെ പിടികൂടാൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം