അതിജീവനത്തിൻ്റെ പുസ്തകമാണ് ബ്ലെസി ജോർജ്. വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് മാമ്പഴ കൃഷിയിലേക്ക് ഇറങ്ങിയത്. അതിനിടയിൽ അർബുദം വില്ലനായെത്തി. 

കൊല്ലം: മൂന്ന് തവണ വേട്ടയാടിയ അർബുദത്തെ ആത്മധൈര്യം കൊണ്ട് അതിജീവിച്ച സംരംഭകയാണ് കൊല്ലം തെക്കുംഭാഗം സ്വദേശി ബ്ലെയിസി ജോർജ്. മാമ്പഴ കൃഷിയിൽ വിജയഗാഥ രചിച്ചാണ് ഈ വീട്ടമ്മ അതിജീവനത്തിൻ്റെ പാഠം പങ്കുവെക്കുന്നത്. വർഷങ്ങളുടെ കഠിനാനാധ്വാനം കൊണ്ട് യാഥാർത്ഥ്യമാക്കിയ മാമ്പഴ മേളയും ജനങ്ങൾ ഏറ്റെടുത്തു.

അതിജീവനത്തിൻ്റെ പുസ്തകമാണ് ബ്ലെസി ജോർജ്. വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് മാമ്പഴ കൃഷിയിലേക്ക് ഇറങ്ങിയത്. അതിനിടയിൽ അർബുദം വില്ലനായെത്തി. മൂന്ന് തവണയാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷേ സ്വപ്നങ്ങൾക്ക് മുന്നിൽ രോഗം തോറ്റു. ചിട്ടയായ ചികിത്സയിലൂടെ അർബുദത്തെ അതിജീവിച്ചു. ഒപ്പം കൊല്ലത്തും പാലക്കാടുമായി മുപ്പതേക്കറോളം സ്ഥലത്ത് വിവിധയിനം മാമ്പഴങ്ങളുടെ കൃഷിയും യാഥാർത്ഥ്യമാക്കി. 

കുടുംബത്തിൻ്റെ പൂർണ പിന്തുണയോടെ മാമ്പഴം അടക്കം വിവിധ ഫലങ്ങളുടെ കൃഷിയിൽ സജീവം. സ്വന്തമായി കൃഷി ചെയ്തത് അടക്കം 90 ൽ അധികം മാമ്പഴങ്ങളുമായി മേള നടത്തുകയാണ് ഈ വീട്ടമ്മ. മേളയിലേക്ക് മാമ്പഴ പ്രേമികളുടെ ഒഴുക്കാണ്. മാമ്പഴങ്ങൾക്കൊപ്പം മാവിൻ തൈകൾക്കും ആവശ്യക്കാർ ഏറെയാണ്. രോഗം തളർത്താൻ നോക്കിയ ജീവിതമാണ് ഇവിടെ ഇങ്ങനെ ജയിച്ചു നിൽക്കുന്നത്. ആത്മധൈര്യവും മരുന്നാണെന്ന് തെളിയിക്കുകയാണ് ബ്ലെയിസി ജോർജ്.

ഹോട്ടലില്‍ ടോയ്‍ലെറ്റ് ഉപയോ​ഗിക്കാൻ ചോദിച്ചത് 805 രൂപ, എവിടെ മനുഷ്യത്വം? ചർച്ചയായി യുവതിയുടെ പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം