രക്ഷാബോട്ട് രാത്രി ഒൻപത് മണിയോടെ സംഭവ സ്ഥലത്ത് എത്തിയേക്കുമെന്നാണ് സൂചന. രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്
കാസർകോട്: ബേക്കൽ കടലിൽ തോണി അപകടത്തിൽ പെട്ടു. അഞ്ചു പേർ കടലിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി ബോട്ട് സംഭവ സ്ഥലത്തേക്ക് പോയി. ബേക്കൽ കിഴൂർ തീരത്ത് നിന്ന് എട്ട് നിന്നും 8 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. തോണി രണ്ടായി മുറിഞ്ഞുവെന്നും വെളളത്തിൽ പൊങ്ങികിടക്കുന്ന തോണിയുടെ ഒരു ഭാഗത്തായി അഞ്ചു തൊഴിലാളികളും പിടിച്ചു നിൽക്കുന്നതായുമാണ് ലഭിച്ച സന്ദേശം. രക്ഷാബോട്ട് രാത്രി ഒൻപത് മണിയോടെ സംഭവ സ്ഥലത്ത് എത്തിയേക്കുമെന്നാണ് സൂചന. രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്.
Last Updated Mar 3, 2021, 8:26 PM IST
Post your Comments