വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. മുപ്പതോളം മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.

കണ്ണൂർ: കണ്ണൂർ പാലക്കോട് ചൂട്ടാട് അഴിമുഖത്തിലെ മണ്‍തിട്ടയിൽ ഇടിച്ച് ആറ് ഫൈബർ ബോട്ടുകൾ അപകടത്തിൽപ്പെട്ടു. വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. മുപ്പതോളം മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് എല്ലാവരെയും രക്ഷപ്പെടുത്തി. ഒരു ബോട്ട് പൂർണമായി തകർന്നു.

മുമ്പ് ഇവിടെ അപകടം നടന്ന് അഞ്ച് പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. സ്ഥലത്ത് പുലിമുട്ട് നിർമ്മിക്കാത്തതു കാരണം കടൽക്ഷോഭവും അപകടവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

( പ്രതീകാത്മക ചിത്രം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.