മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ബേപ്പൂര്‍ ബോട്ട് യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ക്കായി കയറ്റിയിട്ടിരുന്ന ബോട്ടിനാണ് തീപിടിച്ചത്. വീല്‍ഹൗസ് ഉള്‍പ്പെടെ ബോട്ടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിലനെന്ന ബോട്ടിനാണ് തീപിടിച്ചത്. ഇന്നു പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ ദിവസമാണ് ബോട്ട് യാര്‍ഡില്‍ കയറ്റിയിട്ടത്.

മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ഫോഴ്‌സ് യൂണിറ്റിന് ഈ ഭാഗത്ത് എത്തിപ്പെടാന്‍ പ്രയാസം നേരിടേണ്ടി വന്നതിനാലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ അല്‍പ്പം വൈകിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനക്ക് ശേഷമേ അപകട കാരണം വ്യക്തമാകൂ എന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം