നാലുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ചേര്‍ത്തല: കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തകര്‍ന്നു. മാരാരിക്കുളം ചാരങ്കാട്ട് ജിജി ഡൊമിനിക്കിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇന്ന് രാവിലെ അഞ്ചോടെ തകര്‍ന്നത്. വള്ളത്തിന്‍റെ മധ്യഭാഗം വേര്‍പ്പെട്ട നിലയിലായിരുന്നു. ജിജി, ചാരങ്കാട്ട് യൂജിന്‍, മൈക്കിള്‍, സെബാസ്റ്റ്യന്‍, ജോസഫ്, വെളിയില്‍ രാജേന്ദ്രന്‍ എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നു.

വള്ളം തകര്‍ന്നതിനെക്കുറിച്ച് തൊഴിലാളികള്‍ കരയിലുള്ളവരെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. കരയില്‍ നിന്ന് വള്ളം വരുന്നതുവരെ തകര്‍ന്ന വള്ളത്തില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു ഇവര്‍. രണ്ടു യമഹ എന്‍ജിനും വള്ളവും വലയും പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. നാലുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.