പാലക്കാട്: ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം രണ്ടര മണിക്കൂറിലേറെ മോർച്ചറിയിലേക്ക് മാറ്റാതെ പോലീസും ആരോഗ്യ വകുപ്പും. പാലക്കാട് കൊടുവായൂർ ബസ് സ്റ്റാന്റിൽ ഏഴു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയ സിറാജുദ്ദീന്റെ മൃതദേഹമാണ് രണ്ട് മണിക്കൂറിലേറെ അനാഥമായി കിടന്നത്. 

കൊവിഡ് പശ്ചാത്തലത്തിലുള്ള ഭയം മൂലമാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. ആരോഗ്യവകുപ്പിനെ അറിയിക്കാൻ ആവശ്യപ്പെട്ട് പൊലീസും ജീവനക്കാരില്ലെന്ന് പറഞ്ഞ് ആരോഗ്യപ്രവർത്തകരും കയ്യൊഴിയുകയായിരുന്നു. സംഭവം വാർത്തയായതിന് പിന്നാലെയാണ് സ്ഥലത്തെത്താൻ പൊലീസ് തയ്യാറായത്. തുടർന്ന് രാത്രി പത്തരയോടെയാണ് മൃതദേഹം p ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.