മുള്ളന്‍കൊല്ലിയില്‍ ക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി മുള്ളന്‍കൊല്ലി 60 കവലയിലെ പ്രവര്‍ത്തനം നിലച്ച കരിങ്കല്‍ ക്വാറിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മുള്ളന്‍കൊല്ലി ഇരിപ്പൂട് കോളനിയിലെ ബിജു എന്ന കുള്ളന്‍ (47) ന്റേത് ആണ് മൃതദേഹം. തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിയാനായിരുന്നില്ല. 

പിന്നീട് ബിജുവിന്റെ ബന്ധുക്കള്‍ വസ്ത്രങ്ങളും കയ്യിലെ വാച്ചും വെച്ച് ഇദ്ദേഹത്തെ തിരിച്ചറിയുകയായിരുന്നു. പ്രദേശത്തെ രണ്ട് കോളനികളിലായാണ് ബിജു താമസിച്ചു വന്നിരുന്നത്. ഇക്കാരണത്താല്‍ ഇദ്ദേഹത്തെ കാണാതായ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. 

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വൈകുന്നേരത്തോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചിരുന്നു.

ഇരുമ്പ് ഏണി ചാരി കുരുമുളക് പറിച്ചു; ഷോക്കേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം; ഭർത്താവിനു ഗുരുതര പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം