കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ ചാരിയ ഇരുമ്പ് ഏണിയുടെ മറുഭാഗം ഇലട്രിക്ക് ലൈനിൽ തട്ടുകയായിരുന്നു. തുടർന്നാണ് ദമ്പതികൾക്ക് ഷോക്കറ്റത്. സുധാമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് സമീപം പേഴുംപാറയിൽ കുരുമുളക് പറിക്കുന്നതിനിടെ ദമ്പതികൾക്ക് ഷോക്കേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. സുധാമണി (55) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് രാജേന്ദ്രന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ ചാരിയ ഇരുമ്പ് ഏണിയുടെ മറുഭാഗം ഇലക്ട്രിക്ക് ലൈനിൽ തട്ടുകയായിരുന്നു. തുടർന്ന് ദമ്പതികൾക്ക് ഷോക്കേൽക്കുകയായിരുന്നു. സുധാമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രാജേന്ദ്രന് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സത്താർ പന്തല്ലൂരിന് ഉമർ ഫൈസിയുടെ പിന്തുണ; 'കൈവെട്ട് പരാമർശം പ്രതിരോധം, സമസ്ത തള്ളിപ്പറയില്ല'
