കൊവിഡ്‌ ബാധിച്ച്‌ മരിച്ച ഇതര മതവിശ്വാസിക്ക് കണ്ണാടി സെന്റ്‌ റീത്താസ്‌ പള്ളി പരിസരത്ത്‌ അന്ത്യവിശ്രമം ഒരുക്കി. പുളിങ്കുന്ന്‌ പത്താം വാര്‍ഡ്‌ ഏഴരയില്‍ ലക്ഷ്‌മി ജനാര്‍ദ്ദനനന്റെ മൃതദേഹമാണ്‌ വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ പള്ളി പരിസരത്ത്‌ ദഹിപ്പിച്ചത്‌. 

പുളിങ്കുന്ന്‌: കൊവിഡ്‌ ബാധിച്ച്‌ മരിച്ച ഇതര മതവിശ്വാസിക്ക് കണ്ണാടി സെന്റ്‌ റീത്താസ്‌ പള്ളി പരിസരത്ത്‌ അന്ത്യവിശ്രമം ഒരുക്കി. പുളിങ്കുന്ന്‌ പത്താം വാര്‍ഡ്‌ ഏഴരയില്‍ ലക്ഷ്‌മി ജനാര്‍ദ്ദനനന്റെ മൃതദേഹമാണ്‌ വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ പള്ളി പരിസരത്ത്‌ ദഹിപ്പിച്ചത്‌. 

പുളിങ്കുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി ടി ജോസ്‌, വികാരി ഫാ സിറിയക്‌ പഴയമഠം, കൈക്കാരന്‍ അപ്പച്ചന്‍ വാടയില്‍, യുവദീപ്‌തി പ്രവര്‍ത്തകരായ ജീവന്‍ കൊല്ലശേരി, ടെബിന്‍ ആന്റണി, അരുണ്‍ ജോസഫ്‌, ടിബിന്‍ തോമസ്‌ എന്നിവര്‍ സംസ്‌കാരച്ചടങ്ങിന്‌ നേതൃത്വം നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona