ഇന്നലെ വൈകിട്ട് മുതലാണ് ചേലേമ്പ്ര സ്വദേശി പാറയില്‍ ഫൈസലിന്‍റെ മകന്‍ എവി മുഹമ്മദ് ഫാദിലിനെ കാണാതായത്. കുട്ടി സമീപത്തെ ജലാശയങ്ങളില്‍പ്പെട്ടോ എന്ന സംശയത്തിലാണ് പരിശോധന നടത്തിയിരുന്നത്. 

മലപ്പുറം: മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്‍റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ജലാശയത്തില്‍ നടത്തിയ തെരെച്ചിലിലാണ് ചേലേമ്പ്ര സ്വദേശി പാറയില്‍ ഫൈസലിന്‍റെ മകന്‍ എവി മുഹമ്മദ് ഫാദിലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് രാവിലെ മുതല്‍ ഫയര്‍ഫോഴ്സ്, നാട്ടുകാര്‍, ടിഡിആര്‍എഫ് എന്നിവര്‍ സമീപത്തെ ജലാശയങ്ങളില്‍ തെരെച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് പുള്ളിപുഴയില്‍ മൃതദേഹം കണ്ടെത്തിയത്. പുല്ലിക്കടവിന് സമീപമായിരുന്നു മൃതദേഹം.

പൂനെ പോർഷെ അപകടത്തിൽ കൗമാരക്കാരന് ജാമ്യം നൽകിയ ജഡ്ജി ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍; വീഡിയോ വൈറൽ

'അന്ന് എന്‍റെ കൈപിടിച്ച് നിക്ക് ചോദിച്ചത് ഇങ്ങനെ'; മരുമകനെ കുറിച്ച് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര

https://www.youtube.com/watch?v=Ko18SgceYX8